ആത്മഹത്യക്ക് ശ്രമിച്ച എൻ എം വിജയന്റെ മരുമകൾ പത്മജയെ കണ്ട് സിപിഎം നേതാവ് എം വി ജയരാജൻ. ബത്തേരിയിലെ ആശുപത്രിയിലെത്തിയാണ് ജയരാജൻ പത്മജയെ കണ്ടത്. എം എൻ വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറാണെന്ന് എം വി ജയരാജൻ പറഞ്ഞു. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. സിപിഎം നേതാക്കൾ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.
















