ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ജാസ്മിന്‍ ലംബോറിയയും (57 കിലോഗ്രാം), മീനാക്ഷി ഹൂഡയും (48 കിലോഗ്രാം) സ്വര്‍ണം നേടി.
57 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ പോളണ്ടിന്റെ ജൂലിയ സെറമെറ്റയെ 4-1നാണ് ജാസ്മിന്‍ പരാജയപ്പെടുത്തിയത്. 30-27, 29-28, 30-27, 28-29, 29-28 ആണ് സ്‌കോര്‍. 24-കാരിയായ ജാസ്മിന്റെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പാണിത്.
48 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ കസാഖ്‌സ്താന്റെ നാസിം കിസൈബായിയെ പരാജയപ്പെടുത്തിയാണ് മീനാക്ഷി ഹൂഡ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക് ഇതര ഭാരവിഭാഗങ്ങളില്‍ നൂപുര്‍ ഷിയോറാന്‍ (80+ കിലോഗ്രാം) വെള്ളിയും പരിചയസമ്പന്നയായ പൂജ റാണി (80 കിലോഗ്രാം) വെങ്കലവും നേടി.
















