തിരുവനന്തപുരം കിളിമാനൂരിൽ പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. നിലമേൽ സ്വദേശി ഷിബിനാണ് മരിച്ചത്. നിയന്ത്രണംവിട്ട വാഹനം റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലിടിച്ച് മുൻവശം തകരുകയായിരുന്നു. തട്ടത്തുമല ഭാഗത്തു നിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു ഗുഡ്സ് പിക്കപ്പ്.
വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ ഉണ്ടായിരുന്നു. മറ്റൊരു യുവാവും പെൺകുട്ടിയുമാണ് ഡ്രൈവറോടൊപ്പം സഞ്ചരിച്ചിരുന്നത്. നിലമേൽ സ്വദേശികളായ ആസിഫ് (25) ജിഷു (28) എന്നിവർക്ക് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ പരുക്കേറ്റ് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
STORY HIGHLIGHT : Man died and two injured in Thiruvananthapuram Accident
















