ഓട്സ് കൊണ്ട് കിടിലൻ രുചിയിൽ വിഭവം ഉണ്ടാക്കാം.
കാരറ്റ്– അര കപ്പ് (ചെറുതായി അരിഞ്ഞത്)
പാൽ – 1 ഗ്ലാസ്
ഒാട്സ്– 4 സ്പൂൺ
തേൻ – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ഏലയ്ക്ക– 2 എണ്ണം
തയാറാക്കുന്ന വിധം: ചൂടായ പാനിൽ ഒാട്സ് ചേർത്തു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കാം. ശേഷം അര ഗ്ലാസ് പാലിൽ അര ഗ്ലാസ് വെള്ളവും ചേർത്ത് നേർപ്പിച്ച പാൽ തിളപ്പിച്ചെടുക്കാം. അതിലേക്കു ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് അടച്ചുവച്ച് വേവിക്കാം. തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 3 മിനിറ്റ് കഴിയുമ്പോൾ തീ ഒാഫ് ചെയ്യാം. പാലും കാരറ്റും ചേർന്ന മിശ്രിതത്തിലേക്കു ഫ്രൈ ചെയ്ത ഒാട്സും പൊടിച്ച ഏലയ്ക്കയും ചേർത്തു നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വയ്ക്കാം. ആ ചൂടിൽ ഒാട്സ് വേവും. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ തേൻ ചേർക്കാം. കാരറ്റിന് മധുരമുള്ളതിനാൽ അധികം തേൻ ചേർക്കേണ്ടതില്ല. ഈ വിഭവം പരീക്ഷിച്ചു നോക്കൂ.
















