ദിവസവും സ്മൂത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബ്ലൂബെറി സ്മൂത്തി കുടിക്കുന്നത് ചർമ്മം ആരോഗ്യത്തോടെയിരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബ്ലൂബെറി സ്മൂത്തി അടിപൊളി രുചിയിൽ തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
പാൽ: 1 കപ്പ്
ഈന്തപ്പഴം: 3-4 എണ്ണം
ഉണങ്ങിയ ബ്ലൂബെറി: 6 എണ്ണം
ഓട്സ്: 2 ടേബിൾ സ്പൂൺ
ഏത്തപ്പഴം: 1 എണ്ണം
വെള്ളത്തിൽ കുതിർത്ത ചിയ സീഡ്സ്: 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന രീതി
– ആദ്യം, ഈന്തപ്പഴം കുറച്ചുനേരം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അതുപോലെ ചിയ വിത്തുകളും വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക.
– ശേഷം, ഒരു ബ്ലെൻഡറിലേക്ക് പാലും, ഉണങ്ങിയ ബ്ലൂബെറിയും, ഓട്സും, ചെറിയ കഷ്ണങ്ങളാക്കിയ ഏത്തപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക.
– ഇതിലേക്ക് കുതിർത്ത ഈന്തപ്പഴം കുരുകളഞ്ഞ് ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക.
– ഇനി ഒരു ഗ്ലാസ്സിലേക്ക് കുതിർത്ത ചിയ സീഡ്സ് ഇട്ട്, അതിനു മുകളിലേക്ക് ഈ സ്മൂത്തി അരിച്ച് ഒഴിക്കാം.
















