അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പഠനം നടന്നത് 2013-ൽ തന്നെയെന്ന് മന്ത്രി. ഡോക്ടേഴ്സ് നടത്തിയ പഠന റിപ്പോർട്ട് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. പഠനം തുടരാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ജേർണലിൽ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2018ലെ സർക്കാരുമായി റിപ്പോർട്ടിന് യാതൊരു ബന്ധവുമില്ലെന്നും വീണാ ജോർജ് പറഞ്ഞു,
2013ൽ സർക്കാരിനെ നേരിട്ട അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നമല്ലേ എന്ന് ആരോഗ്യമന്ത്രി ചോദിച്ചു. 2018ലെ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ടാണിത്. കഴിഞ്ഞ സർക്കാർ നടപടിയെടുത്തില്ല എന്നതാണ് പ്രശ്നം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടികൾ വേണമെന്ന് അധികാരികളെ അറിയിച്ചിരുന്നു. സത്യം ഇതാണെങ്കിലും മാധ്യമങ്ങളുടെ കൺക്ലൂഷൻ അതല്ലെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 2013ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടത്തിയെങ്കിലും റിപ്പോർട്ട് 2018 ലാണ് പ്രസിദ്ധീകരിച്ചത്. അതായത്, എൽഡിഎഫ് സർക്കാരിന്റെ കാലത്ത്. ഇത് മറച്ചുവെച്ച് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തതെന്ന് സമൂഹമാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു.
STORY HIGHLIGHT: Minister Veena George with explanation in controversial Facebook post
















