അലഞ്ഞുതിരിയുന്ന പൂച്ചകളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. പൂച്ചകളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനായി അബുദാബിയിൽ പുതിയ പരിശീലന കോഴ്സ് നടപ്പാക്കുന്നു.
ലാഭേച്ഛയില്ലാത്ത സംഘടനയായ അനിമൽ വെൽഫെയർ അബുദാബി (AWAD) യുമായി സഹകരിച്ച് സൗജന്യ പെറ്റ് ട്രാക്കിങ് സേവനമായ Microchipped.ae വികസിപ്പിച്ചെടുത്ത സൗജന്യ ഓപ്പൺ ആക്‌സസ് റിസോഴ്‌സായ കമ്മ്യൂണിറ്റി അനിമൽ ട്രെയിനിങ് കോഴ്‌സ് എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ്.
യുഎഇയിൽ തെരുവ് പൂച്ചകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ഈ കമ്മ്യൂണിറ്റി അനിമൽ പരിശീലന കോഴ്‌സിലൂടെ നൽകും.
















