ദോഹ: ഇസ്രയേൽ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തിൽ പറയുന്നു. ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കടുത്ത പ്രതികരണവുമായാണ് അറബ് നേതാക്കൾ രംഗത്തെത്തിയത്. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു
ഒരു സംഘടിതമായ നീക്കം തള്ളാനാകില്ലെന്നാണ് അറബ് നേതാക്കൾ ഇന്നലെ നടത്തിയ പ്രതികരണം സൂചിപ്പിക്കുന്നത്. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞിരുന്നു. വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും.
















