നിങ്ങൾ എപ്പോഴെങ്കിലും പാലക്കാട് സന്ദർശിക്കുകയായെങ്കിൽ ചന്ദ്രേട്ടന്റെ ചായക്കടലെ ഭക്ഷണം ഒരിക്കലെങ്കിലും ആസ്വദിച്ചിരിക്കണം. പച്ചപ്പ് നിറഞ്ഞ, കുന്നിൻ പ്രദേശങ്ങളും, വെള്ളച്ചാട്ടങ്ങളും എല്ലാം ആസ്വദിച്ച് നല്ല ഭക്ഷണം കഴിക്കാം. കൊല്ലങ്കോഡിനടുത്തുള്ള മനോഹരമായ ഒരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഓലമേഞ്ഞ ചായക്കട. ഒരു യഥാർത്ഥ കേരള ഭക്ഷണാനുഭവം പ്രദാനം ചെയ്യുന്നു. അതാണ് ചന്ദ്രേട്ടന്റെ ചായക്കട.
മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള ഭക്ഷണം തന്നെയാണ് ഇവിടത്തെ ഹൈലൈറ്റ്. കൈപത്തിരി, പൊറോട്ട, ബീഫ് കറി, ഇഡ്ഡലി, മീൻ കറി, പഴംപൊരി, ഉഴുന്നു വട തുടങ്ങിയ രുചികരമായ നാടൻ ഭക്ഷണളാണ് ഇവിടുള്ളത്.
ചന്ദ്രേട്ടനും മകനും ഭാര്യയും അമ്മായിയമ്മയും ചേർന്നാണ് ഈ ചായക്കട നടത്തുന്നത്. വീട്ടിൽ ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണം തന്നെയാണ് ഇവിടെ വിളമ്ബുന്നത്. പരമ്പരാഗത ഗ്രാമീണ ഭക്ഷണശാലകൾ അന്വേഷിക്കുകയാണെങ്കിൽ ഇവിടെ തീർച്ചയായും സന്ദർശിക്കേണ്ടതാണ്. തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. പാലക്കാട്ടെ ഒരു മനോഹരമായ ഭക്ഷണശാല.
ഇനങ്ങളുടെ വില:
1. പഴംപൊരി: 10.00 രൂപ
2. വട: 10.00 രൂപ
3. പൊറോട്ട: 12.00 രൂപ
4. ബീഫ് ഫ്രൈ: 100.00 രൂപ
5. ബീഫ് കറി: 100.00 രൂപ
6. ചായ: 10.00 രൂപ
വിലാസം: ചന്ദ്രേട്ടന്റെ ചായക്കട, പാലക്കാട്
ഫോൺ നമ്പർ: 9747586314
















