ശ്രുതി മധുരമാർന്ന ഗാനങ്ങൾക്ക് ജന്മം നൽകിയ സംവിധായകനാണ് ഗോവിന്ദ് വസന്ത. ഇപ്പോഴിതാ ഗോവിന്ദ് മേനോൻ എന്ന പേര് ഗോവിന്ദ് വസന്ത എന്നാക്കിയതിന്റെ കാരണം ചോദിച്ച അവതാരകയ്ക്ക് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഗോവിന്ദ് മേനോന്‍ എന്നുള്ള നല്ലൊരു പേര് ഗോവിന്ദ് വസന്ത എന്നാക്കിയത് എന്തിനാണ് എന്നായിരുന്നു അവതാരികയുടെ ചോദ്യം
ഗോവിന്ദ് വസന്ത പറയുന്നു;
വസന്ത എന്റെ അമ്മയുടെ പേരാണ്. ഞാന്‍ കടമെടുത്തതല്ല. ഫാന്‍സിയാക്കാന്‍ വേണ്ടി ചേര്‍ത്തതല്ല. അമ്മയുടെ പേരാണ്. എന്റെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തുവെക്കണ്ട എന്നു കരുതി ചെയ്തതാണ്. അത് എന്റെ തീരുമാനമാണ്.
വിക്കിപീഡിയയിൽ ഗോവിന്ദ് മേനോൻ എന്നത് എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ജാതി ഏതെന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അതുകൊണ്ട് പേരിന്റെ കൂടെ ജാതി വെക്കണം എന്നില്ല.
content highlight: Govindh Vasantha
















