ബിയര്‍ കുടിക്കുന്നവരാണെങ്കില്‍ നിങ്ങളെ കൊതുകുകള്‍ക്ക് ഭയങ്കര ഇഷ്ടമാണെന്ന് ഡച്ച് പഠനം. മദ്യപിക്കുന്നവര്‍ക്ക് കൊതുകുകളെ ആകര്‍ഷിക്കാനുളള സാധ്യത 1.35 ശതമാനം കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
മദ്യപാനം മുതല്‍ ബോഡിക്രീമുകളുടെ ഉപയോഗം വരെ കൊതുകിന്റെ സ്വഭാവത്തെ നേരിട്ട് സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് ഈ പഠനത്തില്‍ പറയുന്നുണ്ട്. നെതര്‍ലാന്‍ഡ്‌സിലെ ലോലാന്‍ഡ്‌സ് സംഗീതോത്സവത്തില്‍ പങ്കെടുത്ത 500 സന്ദര്‍ശകരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റാഡ്ബൗഡ് യൂണിവേഴ്‌സിറ്റി നിജ്‌മെഗനിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.
ഫെസ്റ്റിവല്‍ സ്ഥലത്ത് ഗവേഷകര്‍ ഒരു താല്‍ക്കാലിക ലാബ് സ്ഥാപിച്ചു. സന്ദര്‍ശകരോട് അവരുടെ ഭക്ഷണക്രമം, ശുചിത്വം, പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കൊതുകുകള്‍ അടങ്ങിയ ഒരു പ്രത്യേക പെട്ടിയില്‍ കൈകള്‍ വയ്ക്കാന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരോട് പറയുകയായിരുന്നു. പെട്ടിയിലെ ചെറിയ ദ്വാരങ്ങള്‍ പ്രാണികള്‍ക്ക് കടിക്കാതെ തന്നെ മനുഷ്യന്റെ ഗന്ധം അറിയാന്‍ പാകത്തിലുള്ളവയായിരുന്നു.
തുടര്‍ന്ന് ക്യാമറകള്‍ ഉപയോഗിച്ച് ഓരോ കൈയിലും എത്ര കൊതുകുകള്‍ വന്നിരിക്കുന്നുവെന്നും അവ എത്രനേരം അവിടെ ഇരുന്നുവെന്നും ഗവേഷകര്‍ രേഖപ്പെടുത്തി.
തലേദിവസം രാത്രി ക്രീമുകള്‍ പുരട്ടാതിരിക്കുകയോ കുളിക്കാതിരിക്കുകയോ ചെയ്ത, മദ്യപിച്ചവരിലേക്കാണ് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത്. ഇത് പ്രധാനമായും അവരുടെ ശരീര ഗന്ധത്തെയും ചര്‍മ്മ രസതന്ത്രത്തെയും അനുസരിച്ചാണ് സംഭവിക്കുന്നത്.
ബിയര്‍ കുടിക്കുന്ന ആളുകളുടെ ശരീര രസതന്ത്രങ്ങളില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുവെന്നാണ് പറയുന്നത്. 350 അടി അകലെ നിന്ന് പോലും കൊതുകുകള്‍ക്ക് മനുഷ്യന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിയുമത്രെ.
content highlight: Drinking beer
















