തലയിൽ താരൻ ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്. എന്തൊക്കെ ചെയ്തിട്ടും താരൻ തലയിൽ നിന്ന് ഒഴുവാക്കാറില്ല. കടയിൽ നിന്ന് ലഭിക്കുന്ന പല ഷാംപൂകളും പരസ്യങ്ങളിൽ മാത്രമാണ് തരാന് വിട എന്ന കാണിക്കാറുള്ളത്. എത്രയൊക്കെ പൈസ ചിലവാക്കി തരാന് പല ട്രീട്മെന്റുകൾ എടുക്കാറുണ്ടെങ്കിലും തത്കാലത്തേക്ക് മാത്രമാണ് താരൻ കുറയാറുള്ളത്.
തലയിലെ താരൻ മാറാൻ ടീ ട്രീ ഓയിൽ തലയിൽ തേയ്ക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് തലയോട്ടിയിൽ പുരട്ടാം. ഇത് കൂടാതെ ബേക്കിംഗ് സോഡ തലയോട്ടിയിൽ ബേക്കിംഗ് സോഡ വിരലുകൾ കൊണ്ട് ചെറുതായി തടവുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം വെള്ളത്തിൽ കഴുകി കളയാൻ ശ്രദ്ധിക്കണം.
അടുത്തതായി പരീക്ഷിക്കാൻ കഴിയുന്ന ഒന്നാണ് തൈര്. തൈരിന്റെ കൂടെ മുട്ട ചേർത്ത് തലയിൽ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. താരൻ ശല്യം പോയിക്കിട്ടും.
കാൽ കപ്പ് ആപ്പിൾ സിഡെർ വിനെഗർ, കാൽ കപ്പ് വെള്ളത്തിൽ കലർത്തുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും.
content highlight: Dandruff
















