ടാബ്‌ലറ്റുകളുടെ ലോകം വാഴുന്നവർക്ക് വെല്ലുവിളിയുമായി ഓപ്പോ. ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ഫൈൻഡ് ഏക്സ് 9 സീരീസിന്‍റെ ലോഞ്ചിനൊപ്പമാകും ഓപ്പോ പാഡ് 5 ഉം കമ്പനി ചൈനയിൽ അവതരിപ്പിക്കുക. ഒക്ടോബർ 13 നാകും ലോഞ്ച്. ലീക്കായ റിപ്പോർട്ടുകൾ പ്രകാരം, മീഡിയ ടെക്കിന്റെ കരുത്തുറ്റ ഡൈമൻസിറ്റി 9400+ ചിപ്പ്സെറ്റാകും ടാബിന് കരുത്ത് പകരുക.
144Hz റിഫ്രഷ് റേറ്റുള്ള 12.1-ഇഞ്ച് 3K+ LCD ഡിസ്പ്ലേയും പ്രതീക്ഷിക്കുന്നുണ്ട്. മൾട്ടിമീഡിയ ആവശ്യങ്ങൾക്ക് മികച്ച ഒരു ഓപ്ഷനാകും ഓപ്പോ പാഡ് 5. 67W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 10,300mAh വി്കറെ വമ്പൻ ബാറ്ററിയാണ് ഓപ്പോ ടാബിന് നൽകിയിരിക്കുന്നത്. എന്നാൽ ടാബിന് 579 ഗ്രാം ഭാരം ഉണ്ടായിരിക്കും എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഗ്രേ, പർപ്പിൾ, സിൽവർ നിറങ്ങളിലാവും ടാബ് വിപണിയിൽ എത്തുക.
8GB + 128GB, 8GB + 256GB, 12GB + 256GB, 16GB + 512GB RAM, സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അവതരിപ്പിച്ച ഓപ്പോ പാഡ് 4 പ്രോയുടെ ആരംഭവില ഏകദേശം 42000 രൂപയായതിനാൽ, പാഡ് 5 ന്‍റെ പ്രാരംഭവില 50000 രൂപ ആയിരിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
content highlight: Oppo pad 5
















