നല്ല സോഫ്റ്റ് കള്ളപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 2 1/2 കപ്പ്
- ചോറ് – 1 /2 കപ്പ്
- വെള്ളം – പാകത്തിന്
- ഉപ്പ് – 1/2 ടീസ്പൂണ്‍
- പഞ്ചസാര -2 1/2 ടീസ്പൂണ്‍
- കള്ള് – 1കപ്പ്
- തേങ്ങ ചിരവിയത് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ കുതിര്‍ത്ത പച്ചരി ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. അതില്‍ പഞ്ചസാരയും കള്ളും ചേര്‍ത്ത് ആറ് മണിക്കൂര്‍ വെക്കുക. ശേഷം അരച്ചെടുത്ത തേങ്ങയും ഉപ്പും അതില്‍ ചേര്‍ത്ത് കാല്‍മണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച് ചെറുചൂടില്‍ ചുട്ടെടുക്കുക.
















