ഇന്നൊരു ഗ്രിൽഡ് ചിക്കൻ റെസിപ്പി ആയാലോ? കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഗ്രിൽഡ് ചിക്കൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ബ്രൗണ്‍ ഷുഗര്‍ – ഒരു കപ്പ്
- ടുമാറ്റോ സോസ് – മുക്കാല്‍ക്കപ്പ്
- സോയാ സോസ് -മുക്കാല്‍ക്കപ്പ്
- ചിക്കന്‍ ബ്രോത്ത് -കാല്‍ക്കപ്പ്
- ഇഞ്ചി ചെറുതായി അരിഞ്ഞത് – രണ്ട് ടീസ്പൂണ്‍
- ഉപ്പ് – ആവശ്യമെങ്കില്‍ ചേര്‍ക്കാം
- കോഴിയിറച്ചി എല്ലില്ലാതെ നുറുക്കി എടുത്തത് – ഒരു കിലോ
തയാറാക്കുന്ന വിധം
ഒരു ബൗളില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും കോഴിയിറച്ചിയും എടുത്ത് നല്ലവണ്ണം ഇളക്കുക. ഇത് എട്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഗ്രില്ലില്‍ എണ്ണ പുരട്ടി ഇറച്ചി കഷ്ണങ്ങള്‍ അതിനു മുകളില്‍ വച്ച് കുറഞ്ഞ തീയില്‍ ഓരോ വശവും തിരിച്ചും മറിച്ചും ഇട്ട് ഇറച്ചി വേവുന്നതുവരെ മൊരിച്ചെടുക്കാം.
















