ഒന്ന് കൂളാകാൻ ഒരു സംഭാരം ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന പുതിന സംഭാരം റെസിപ്പി നോക്കാം..
ആവശ്യമായ ചേരുവകൾ
- ഇഞ്ചി അരിഞ്ഞത് – അര ടീസ്പൂണ്‍
- പുതിനയില – ഏഴ് തണ്ട്
- ഉള്ളി – രണ്ട്
- പച്ചമുളക് – ഒന്ന്
- ജീരകപൗഡര്‍ – ഒരു നുള്ള്
- ചാട്ട് മസാല – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – ഒരു നുള്ള്
- തൈര് – അര ലിറ്റര്‍
തയ്യാറാക്കുന്ന വിധം
തൈര് ഒഴിച്ചുള്ള ചേരുവയെല്ലാം യോജിപ്പിച്ച് നന്നായി അരയ്ക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
















