ബെംഗളൂരുവിലെ ഹൊസ്ക്കോട്ടെയിൽ അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്.
ഹൊണകനഹള്ളി സ്വദേശി 32 കാരനായ ശിവു, മക്കളായ 11വയസ്സുകാരി ചന്ദ്രകല, 7 വയസ്സുകാരനായ ഉദയ് സൂര്യ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കേറ്റതിനാൽ ജോലിക്കു സ്ഥിരമായി പോയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
















