നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ ആണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.
നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ:
എരിവുള്ളതും, പുളിയുള്ളതും, കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, കഫീന്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ശരീരഭാരം നിയന്ത്രിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി, ചെറിയ അളവില്‍ പല തവണയായി കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണം കഴിച്ച ഉടന്‍ കിടക്കാതിരിക്കുക. തല ഉയര്‍ത്തിവച്ച് കിടക്കുന്നത് ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് വരുന്നത് തടയും. ഇതിനായി തലയിണ ഉപയോഗിക്കാം.
content highlight: Heart burn
















