കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥിയിൽ മർദനമേറ്റതിന്റെ ആഘാതമോ ഒടിവുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമികഫലം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ.
അസ്ഥികൾ ഇനി ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ ലഹരി ഉപയോഗിക്കുന്നതിനിടെ മരിക്കുകയും സത്യം പുറത്തുവരാതിരിക്കാൻ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്നുമായിരുന്നു പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും മൊഴി. കഴിഞ്ഞ ദിവസം തെലുങ്കാനയിൽ നിന്നും അറസ്റ്റിലായ രണ്ടാം പ്രതി രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.മൂന്ന് പ്രതികൾക്കും വേണ്ടി കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
















