ചാർലി കിർക്ക് കൊലപ്പെട്ടതിൻറെ ഞെട്ടലിൽ നിന്ന് അമേരിക്ക ഇതുവരെ മുക്തമായിട്ടില്ല.യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നത്. എന്നാൽ ഈ കൊലപാതകത്തിൽ എഫ്ബിഐയും കുറ്റക്കാരായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അനാസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ ചാർളി കിർക്ക് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതയി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിട്ടും വേണ്ട സുരക്ഷ മാനദണ്ഡങ്ങൽ പാലിക്കപ്പെടാതെ പോയതാണ് ഇപ്പോൾ ചോദ്യങ്ങൾക്ക് കാരണമായിരിക്കുന്നത്.
അതേസമയം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കാഷ് പട്ടേൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. സ്ഥാനത്തിന് അയോഗ്യനാണ് എന്ന ആവശ്യമുന്നയിച്ചാണ് ആളുകൾ രാജി ആവശ്യപ്പെട്ടത്. ചാർളി കിർക്കിൻ്റെ കൊലപാതകത്തിൽ രാഷ്ട്രീയ- പൊതുജന സമ്മർദ്ദം നേരിടുകയാണ് കാഷ് പട്ടേൽ. റിപ്പോർട്ടുകൾ പ്രകാരം കൊലയാളിയായ ടൈലർ റോബിൻസണി സ്വമേധയാ കീഴടങ്ങി. എഫ്ബിഐയും നിയമ നിർവ്വഹണ ഏജൻസികളും കൊലയാളിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് കാഷ് പട്ടേൽ രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമായി.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സെനറ്റ് ഹൗസ് ജുഡീഷ്യറി കമ്മിറ്റികൾക്ക് മുമ്പാകെ പട്ടേൽ ഹാജരാകും. കിർക്കിൻ്റെ കൊലപാതകം എഫ്ബിഐ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ നേരിടേണ്ടിവരും. കിർക്കിൻ്റെ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന ടൈലർ റോബിൻസണെ ബ്യൂറോ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടിയതിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പട്ടേലിനെ പ്രശംസിച്ചിരുന്നു. 13,000 ഏജൻ്റുമാർ ഉൾപ്പെടെ 38,000 ഉദ്യോഗസ്ഥരെ നിയമിക്കുന്ന രാജ്യത്തെ പ്രമുഖ നിയമ നിർവ്വഹണ ഏജൻസിയെ നയിക്കാൻ പട്ടേൽ സജ്ജനല്ല എന്ന വിമർശനം നിലനിൽക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.
















