തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ ഇരയായ ബിന്ദു ജോലിയിൽ പ്രവേശിച്ചു. പൊന്മുടി എംജിഎം പബ്ലിക്ക് സ്‌കൂളിൽ പ്യൂണായാണ് ബിന്ദു ചുമതലയേറ്റത്.
കേസിന് പിന്നാലെയാണ് എംജിഎം പബ്ലിക്ക് സ്‌കൂൾ ജോലി വാഗ്ദാനം ചെയ്തത്. പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഓമനാ ഡാനിയലിൻ്റെ വീട്ടിനുള്ളിൽ നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല വീടിനു പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് തന്നെ കൊണ്ടെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു.
















