യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പുതിയ പുസ്തകമായ ‘അൽമതാനി അൽഹയാത്’ പ്രകാശനം ചെയ്തശേഷം ആദ്യ പ്രതി മകൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൈമാറി.
ജീവിതം എന്നെ പഠിപ്പിച്ചതിന്റെ സാരം ഞാൻ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്ന നിന്റെ യാത്രയിൽ ഇത് ഒരു സഹായമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് പുസ്തകം കിരിടീവകാശിയായ മകന് അദ്ദേഹം കൈമാറിയത്. പുസ്തകത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ പിതാവ് ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിനെക്കുറിച്ചുള്ള പാഠങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.
ദുബായിയെ ലോകത്തിലെ ധനകാര്യ, വ്യാപാര, വ്യോമയാന, ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലാളിത്യം, സ്വയം അച്ചടക്കം, ബഹുമാനം, ദയ, നീതി എന്നിവയെക്കുറിച്ച് അദ്ദേഹം പിതാവിൽ നിന്ന് പഠിച്ചതാണെന്നും അദ്ദേഹം പുസ്തകത്തിലൂടെ പറയുന്നുണ്ട്. പുസ്തകം ഷെയ്ഖ് ഹംദാന് സമർപ്പിച്ചത് സ്വാഭാവികമാണ്.
STORY HIGHLIGHT: dubai ruler gifted his first signed book
















