വേനലിനോട് വിട പറഞ്ഞ് ശൈത്യകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ യുഎഇ. ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി ഷോപ്പിങ്, ഭക്ഷ്യരുചി, കാഴ്ചകൾ, സാംസ്കാരികസദസ്സുകൾ എന്നിവയിൽ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പ് അടുത്തമാസം 15-ന് തുറക്കും.
രാജ്യത്തെ വിവിധ ഔട്ഡോർ ആകർഷണങ്ങൾ വീണ്ടും സന്ദർശകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ലോകസംസ്കാരങ്ങൾ ഒരുകുടക്കീഴിൽ അണിനിരക്കുന്ന അപൂർവവേദിയിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അതിഥിസേവനങ്ങൾ നൽകുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ എമിറേറ്റിലെ വന്യ ജീവി സംരക്ഷണകേന്ദ്രമായ ദുബായ് സഫാരി പാർക്ക് അടുത്തമാസം 14ന് തുറക്കും.
STORY HIGHLIGHT: UAE prepares to welcome winter
















