വിവോ വൈ31 സീരീസ് ഇന്ത്യൻ വിപണിയിൽ. വിവോ വൈ31 5G, വിവോ വൈ31 പ്രോ 5G എന്നീ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്നതാണ് പുതിയ സീരിസ്. ബേസിക് മോഡൽ ഡ്യുവൽ-റിയർ ക്യാമറ യൂണിറ്റുമായാണ് വന്നിരിക്കുന്നത്. അതേസമയം വിവോ വൈ31 പ്രോ ട്രിപ്പിൾ-റിയർ ക്യാമറ സജ്ജീകരണവുമായാണ് വരുന്നത്. ഓപ്പോയുടെ പുതിയ സ്‌മാർട്ട്‌ഫോണുകളുടെ വിലയും സവിശേഷതകളും പരിശോധിക്കാം.
വിവോ വൈ31 സീരീസ്: വില, ലഭ്യത
വിവോ വൈ31 5G യുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14,999 രൂപയാണ് വില. അതേസമയം 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 16,499 രൂപയാണ് വില. റോസ് റെഡ്, ഡയമണ്ട് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.
അതേസമയം വിവോ Y31 പ്രോ 5G യുടെ 8GB RAM + 128GB സ്റ്റോറേജ് ഓപ്ഷന് 18,999 രൂപയാണ് വില. അതേ റാമുള്ള 256GB സ്റ്റോറേജ് മോഡലിന്‍റെ വില 20,999 രൂപയാണ്. ഇത് മോച്ച ബ്രൗൺ, ഡ്രീമി വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
ഈ രണ്ട് ഫോണുകളും ഫ്ലിപ്‌കാർട്ട്, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. എസ്‌ബിഐ ബാങ്ക്, ഡിബിഎസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 1,500 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക് അല്ലെങ്കിൽ എട്ട് മാസത്തെ പലിശരഹിത ഇഎംഐ പ്രയോജനപ്പെടുത്താനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.
വിവോ വൈ31 5G: സ്പെസിഫിക്കേഷനുകൾ
120Hz വരെ റിഫ്രഷ് റേറ്റും 1,608×720 പിക്‌സൽ റെസല്യൂഷനും പിന്തുണയ്‌ക്കുന്ന 264ppi പിക്‌സൽ ഡെൻസിറ്റിയുള്ള 6.68 ഇഞ്ച് LCD സ്ക്രീനിലാണ് വിവോ വൈ31 സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ വിവോ വൈ31 5G വരുന്നത്. 83 ശതമാനം NTSC കളർ ഗാമട്ട്, 1,000 nits പീക്ക് HBM ബ്രൈറ്റ്നസ് എന്നിവയാണ് മറ്റ് ഡിസ്‌പ്ലേ ഫീച്ചറുകൾ.
4nm പ്രോസസ്സിൽ നിർമ്മിച്ച ഒക്‌ട -കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് ഇതിന് കരുത്തേകുന്നത്. 2.2GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകുന്ന രണ്ട് പെർഫോമൻസ് കോറുകളും 1.95GHz പീക്ക് ക്ലോക്ക് സ്‌പീഡുള്ള ആറ് എഫിഷ്യൻസി കോറുകളും ഇതിലുണ്ട്. 6 ജിബി വരെ LPDDR4X റാമും 128 ജിബി eMMC 5.1 ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും.
പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിങുകളോടെയാണ് ഈ ഫോൺ വരുന്നത്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, 50 എംപി പ്രൈമറി ഷൂട്ടറും 0.08 എംപി സെക്കൻഡറി ലെൻസും ഉള്ള ഡ്യുവൽ-റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 8 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്നതാണ് ഇതിലെ പിൻ ക്യാമറ മൊഡ്യൂൾ.
ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 4.1, യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട്, ജിപിഎസ്, ഒടിജി, BeiDou, GLONASS, ഗലീലിയോ, QZSS എന്നീ കണക്‌റ്റിവിറ്റികളെ വിവോ വൈ31 5ജി പിന്തുണയ്‌ക്കുന്നുണ്ട്. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ആക്‌സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ് എന്നിവ ഉൾപ്പെടുന്നു. 44W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഇതിനുള്ളത്. സുരക്ഷയ്‌ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഹാൻഡ്‌സെറ്റിലുണ്ട്.
വിവോ വൈ31 പ്രോ 5G: സ്പെസിഫിക്കേഷനുകൾ
പ്രോ മോഡലിന്‍റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ, വിവോ Y31 പ്രോ 5G ഡ്യുവൽ സിം പിന്തുണയോടെയാണ് വരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
2,408×1,080 പിക്‌സൽ റെസല്യൂഷൻ, 120Hz വരെ റിഫ്രഷ് റേറ്റ്, 383ppi പിക്‌സൽ ഡെൻസിറ്റി, 83 ശതമാനം NTSC കളർ ഗാമട്ട് എന്നിവയുള്ള 6.72 ഇഞ്ച് LCD ടച്ച്‌സ്‌ക്രീനാണ് ഇതിലുള്ളത്. 1,050 nits വരെ പീക്ക് HBM ബ്രൈറ്റ്‌നെസ് നൽകുന്നതാണ് ഡിസ്‌പ്ലേ.
4nm ഒക്‌ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് വിവോ വൈ31 സീരീസിലെ പ്രോ വേരിയന്‍റിന് കരുത്തേകുന്നത്. ഇതിൽ 2.5GHz പീക്ക് ക്ലോക്ക് സ്‌പീഡുള്ള നാല് പെർഫോമൻസ് കോറുകളും 2.0GHz പീക്ക് ക്ലോക്ക് സ്‌പീഡുള്ള നാല് എഫിഷ്യൻസി കോറുകളും ഉൾപ്പെടുന്നു. 8GB LPDDR4x റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജുമായാണ് ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്. റാം 8GB വരെ വികസിപ്പിക്കാൻ കഴിയും.
വിവോ വൈ31 പ്രോ 5ജിയിലും സ്റ്റാൻഡേർഡ് മോഡലിന്‍റെ അതേ പിൻ ക്യാമറ യൂണിറ്റ് തന്നെയാണുള്ളത്. സെൽഫി ക്യാമറയും സമാനമാണ്. കണക്റ്റിവിറ്റിക്കായി, വിവോ വൈ31 പ്രോ 5ജിയിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, BeiDou, GLONASS, ഗലീലിയോ, QZSS എന്നിവ ഉൾപ്പെടുന്നു.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഇതിലുണ്ട്. രണ്ട് മോഡലുകൾക്കും ഒരേ ബാറ്ററി ശേഷിയും ചാർജിങ് വേഗതയുമാണുള്ളത്.
















