വ്യക്തിഗത ഡിജിറ്റൽ ഇടപാടുകൾ ശ്രദ്ധിച്ചുവേണമെന്നും അക്കൗണ്ടുകൾ ഹാക്കുചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. കൗൺസിലിന്റെ തുടർച്ചയായ സൈബർ ബോധവത്കരണമായ സൈബർ പൾസിന്റെ ഭാഗമായാണ് അധികൃതരുടെ മുന്നറിയിപ്പ്. ആഗോളതലത്തിൽ ഓരോമാസവും 140 കോടിയിലേറെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെടുന്നത്.
ഉപയോക്താക്കൾ അറിഞ്ഞും അറിയാതെയും സൈബർ ആക്രമണങ്ങൾക്ക് വിധേയമാകാറുണ്ട്. വെബ്‌സൈറ്റുകൾ ട്രാക്കുചെയ്‌തുകൊണ്ടും സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും വിവരങ്ങളും ഹാക്ക് ചെയ്യുന്നതിലൂടെ ചേരുന്നു. വിശ്വസനീയമല്ലാത്ത ആപ്ലിക്കേഷനുകൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യത വർധിപ്പിക്കുന്നു. കൂടാതെ ഏതൊരു ചെറിയ ഡേറ്റയും വ്യക്തിഗതവിവരങ്ങളെ ചോർത്തിയെടുക്കാൻ കാരണമാകുമെന്ന് മനസ്സിലാക്കണം.
STORY HIGHLIGHT: Cyber Security Council warning to the public
















