വ്യാജകമ്പനികളുടെ മേൽവിലാസമുപയോഗിച്ച് ബാങ്ക് കാർഡ് തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കുറ്റവാളികൾ ദുബായ് പോലീസിന്റെ പിടിയിൽ. ബാങ്ക് കാർഡുകൾ വഴി തട്ടിപ്പുനടത്തിയ പണം വ്യാജ സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് സംഘം നിക്ഷേപിക്കുകയായിരുന്നു. കുറ്റാന്വേഷണ വിഭാഗത്തിലെ ആന്റി – ഫ്രോഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ദുബായ് പോലീസ് ദൗത്യം പൂർത്തിയാക്കിയത്.
സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചയുടനെ സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ബന്ധപ്പെടുകയും ബാങ്ക് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.
STORY HIGHLIGHT: Bank card fraud
















