ഇൻഡോർ: അമിതവേഗത്തിൽ എത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ് അറിയിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
എയർപോർട്ട് റോഡിലെ ശിക്ഷക് നഗറിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറിയത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച ട്രക്ക് നിരവധി വാഹനങ്ങളും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ട്രക്കിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ ഇരുചക്രവാഹനം ട്രക്കിനടിയിൽ കുടുങ്ങിയതിനെത്തുടർന്ന് വാഹനത്തിനു തീ പടർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തെ പറ്റി പൊലീസ് വിവരിക്കുന്നത് ഇപ്രകാരമാണ്. അമിതമായി മദ്യപിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ രാമചന്ദ്ര നഗർ ജങ്ഷനില്‍ വെച്ച് രണ്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയും. ട്രക്കിനടിയില്‍ കുരുങ്ങിയി ബൈക്ക് വലിച്ചിഴച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയും ചെയ്തു. പിന്നീട് നിയന്ത്രണം വിട്ട ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോപാകുലരായ പ്രദേശവാസികള്‍ ട്രക്കിന് തീവെച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















