തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുലിനോട് സഭയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയവരും, സഭയിലെ അക്രമങ്ങള്‍ ഒറ്റയ്ക്ക് നേരിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പൊലീസ് അതിക്രമങ്ങൾ സർക്കാരിനെതിരെ ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ തൃശ്ശൂരില്‍ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് തീരുമാനം. അടിയന്തര പ്രമേയമായി പ്രശ്നം ഉന്നയിക്കാനാണ് നീക്കം.
ആശാവര്‍ക്കര്‍മാരുടെ സമരം, മുണ്ടക്കൈ , ചൂരല്‍മല ദുരന്ത പുനരധിവാസം, വെളിച്ചെണ്ണ വിലവര്‍ധനവ് നിയന്ത്രിക്കാനുള്ള നടപടിയടക്കം ചോദ്യോത്തര വേളയില്‍ ഉയര്‍ന്നു വരും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയത് സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ആയി വരുന്നുണ്ട്. കേരള പൊതുവില്പന നികുതി ഭേദഗതി ബില്‍, കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍ എന്നിവ ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും.
















