ലഖ്‌നൗ: പ്രവാചകൻ മുഹമ്മദ് നബിയെയും ഖുറാനെയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ സംഘർഷം. സംഭവത്തിൽ ഷാജഹാൻപൂർ ജില്ലാ പൊലീസ് 200 പേർക്കെതിരെ കേസെടുത്തു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍. 45കാരനാണ് അറസ്റ്റിലായത്. വിദ്വേഷ പോസ്റ്റിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാത്രി 9 മണിയോടെ നിരവധിപേർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായി. അറസ്റ്റിന് പിന്നാലെയും സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഷാജഹാൻപൂരിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നുണ്ടെങ്കിലും മുൻകരുതൽ നടപടിയായി നഗരത്തിലുടനീളം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. അതേസമയം പ്രദേശങ്ങളിൽ പൊലീസ് സംഘങ്ങൾ ഫ്ലാഗ് മാർച്ചുകൾ നടത്തി.
















