മാരുതി സുസുക്കി വിക്ടോറിസ് എത്തുന്ന. കോംപാക്ട് എസ് യു വി വിഭാഗത്തിലെത്തുന്ന വാഹനം നാല് വേരിയന്റുകളായാണ് എത്തുന്നത്. LXI, VXI, ZXI, ZXI എന്നിവയാണ് വിക്ടോറിസിന്റെ നാല് വേരിയന്റുകൾ. 2025 സെപ്റ്റംബർ 22 മുതലാണ് വാഹനം വില്പനക്കെത്തുന്നത്.
ഗ്ലോബൽ എൻസിഎപി, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മാരുതി സുസുക്കി വിക്ടോറിസ് 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വില വിവര പട്ടിക താഴെ നൽകിയിരിക്കുന്നു.
10.50 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. അവിശ്വസനീയമായ പ്രതികരണമാണ് വാഹനത്തിന്റെ ബുക്കിങ്ങിന് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് മാരുതിയുടെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു.
മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, സ്ട്രോങ്-ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ. 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, റിയർ ഡീഫോഗർ മുതലായ സവിശേഷതകളും വാഹനത്തിന് ഉണ്ട്.
content highlight: Victoris
















