ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കാൻ തീരുമാനം. ആദ്യം വന്ന 3000 പേരെ ഇതിനായി തിഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആണ്. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിലവിൽ നടപ്പാക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംഗമത്തിനെത്തുന്ന ഭക്തരുടെ മുന്നിൽ അവതരിപ്പിച്ച്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ശബരിമലയിൽ എത്തുമ്പോൾ ഇപ്പോഴുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുവാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ബോർഡ് അയ്യപ്പ സംഗമം നടത്തുന്നത്.
















