ഉച്ചയ്ക്ക് ഊണിന് രുചികരമായ ചെമ്മീൻ കറി ആയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകള്‍
- വൃത്തിയാക്കിയ ചെമ്മീന്‍ – 1 കപ്പ്
- തേങ്ങാപ്പാല്‍ -1/2 കപ്പ്
- കുടംപുളി – 2
- മല്ലിയില, ഉപ്പ്, എണ്ണ, കടുക്, വേപ്പില – ആവശ്യത്തിന്
- ചുവന്നുള്ളി – 8
- സവാള – 2 (ഗ്രേറ്റഡ്)
- പച്ചമുളക് – 4 (വട്ടത്തില്‍)
- വെളുത്തുള്ളി – 6 അല്ലി
- മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
- തക്കാളി – 2
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും മഞ്ഞളും കുടംപുളിയുമിട്ട് വേവിച്ച് മാറ്റിവെക്കുക (കുടംപുളിയെടുത്ത് മാറ്റുക). എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, സവാള, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് യഥാക്രമം വഴറ്റുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പൊടിയിടുക. പിന്നീട് തേങ്ങാപ്പാല്‍ ഒഴിച്ച് ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറി ഇളക്കുക. കടുകും കറിവേപ്പിലയും താളിച്ച് അലങ്കരിക്കുക.
















