പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്. ഫോണിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രതിബദ്ധത, യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവയെ കുറിച്ച് ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധവും പങ്കാളിത്തവും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്ന് മോദി മറുപടി നൽകി. പിറന്നാൾ ആശംസകൾക്ക് പ്രധാനന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ പോകുന്നുവെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്ത് വലിയ ശക്തിയായി മാറുമെന്നും പ്രധാനന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ട്രംപ്-മോദി സംഭാഷണം നടക്കുന്നത്.
നാളെയാണ് പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ. അതേസമയം ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. യുഎസ് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും മുഖാമുഖം ചർച്ച നടത്തുന്നത്. ഓഗസ്റ്റ് അവസാനം നടക്കേണ്ടിയിരുന്ന ചർച്ചയാണ് തീരുവയിൽ ഉടക്കി വൈകിയത്.
President Donald Trump birthday wishes to PM Narendra Modi
















