രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം നല്‍കി. യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്‌കൗണ്ട് ഹെൻറി ഹുഡും ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
ചാള്‍സ് രാജാവ്, ഭാര്യ കാമില , ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്‌സർ കാസിലിൽ ഡോണൾഡ് ട്രംപിനും പത്നി മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.
















