കൊച്ചി: ക്രെഡ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. എല്ലാ ഇ-കൊമേഴ്‌സ് ഇടപാടുകളിലും റിവാര്‍ഡുകള്‍ ലഭ്യമാക്കുകയും അവ വിമാന ടിക്കറ്റുകള്‍, ഹോട്ടലുകള്‍, നൂറുകണക്കിന് വ്യാപാരികള്‍, ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കായി ഉടനടി റിഡീം ചെയ്യാന്‍ സാധിക്കുന്നതുമാണ് ഈ ക്രെഡിറ്റ് കാര്‍ഡ്.
ക്രെഡ് അംഗങ്ങള്‍ നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുകയും വ്യാപകമായ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉള്‍ക്കൊള്ളുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുന്ന നൂതനമായ ഡിജിറ്റല്‍ തലമുറക്കാരാണ്. എന്നാൽ റിവാർഡുകള്‍ ചില വ്യാപാരികളിൽ നിന്ന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഉപഭോക്താക്കള്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുന്നു.
ക്രെഡ് ഇതാദ്യമായി ഒരു ഏകീകൃത അനുഭവം അവതരിപ്പിക്കുകയാണ്. ഇതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗിന് കൂടുതല്‍ റിവാര്‍ഡുകളും അവ ക്രെഡ് പ്ലാറ്റ്ഫോമില്‍ എളുപ്പത്തില്‍ റിഡീം ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കുന്നു. പുതിയ ക്രെഡ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ളിടത്ത് പണം ചെലവഴിക്കാനും പോയിന്‍റുകള്‍ നേടാനും അവ റിഡീം ചെയ്യാനും അവസരമൊരുക്കുന്നു.

നേട്ടങ്ങള്‍:
· എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗിനും 5 ശതമാനം മൂല്യം നേടാം
· ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്കും റിവാര്‍ഡ്: ഓഫ്‌ലൈന്‍ വ്യാപാരികളില്‍ നിന്നും, ക്രെഡ് സ്‌കാന്‍ ആന്‍ഡ് പേ വഴിയുള്ള യുപിഐ ഇടപാടുകളിലും 1 ശതമാനം റിവാര്‍ഡ് നേടാം.
· ഇഷ്ടത്തിനനുസരിച്ച് റിഡീം ചെയ്യാം: ഓരോ പോയിന്‍റിനും ഒരു രൂപയ്ക്ക് തുല്യമായ മൂല്യത്തില്‍, 500-ല്‍ അധികം ക്രെഡ് പേ വ്യാപാരികളില്‍ നിന്നോ ക്രെഡ് സ്റ്റോറിലെ 2,000-ല്‍ അധികം ഉല്‍പ്പന്നങ്ങളിൽ നിന്നോ, വിമാന ടിക്കറ്റുകളായോ (ഇക്സിഗോയുടെ സഹകരണത്തോടെ), 8,00,000-ല്‍ അധികം ഹോട്ടലുകളിലോ (എക്സ്പീഡിയയുടെ സഹകരണത്തോടെ) ഈ പോയിന്‍റുകള്‍ ഉപയോഗിക്കാം.
· പ്ലാറ്റ്ഫോമിലെ എല്ലാ അനുയോജ്യമായ സ്ഥലങ്ങളിലും പോയിന്‍റുകള്‍ സൗകര്യപ്രദമായി ഉപയോഗിക്കാം
· എളുപ്പത്തില്‍ അംഗമാകാം: ജോയിനിംഗ് ഫീസ് ഇല്ല, 2 മിനിറ്റിനുള്ളില്‍ അപേക്ഷിക്കാം.
ക്രെഡിറ്റ് യോഗ്യതയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും വ്യവസ്ഥകള്‍ ഇല്ലാതെതന്നെ പുതിയ ക്രെഡ് ക്രെഡിറ്റ് കാര്‍ഡ് ഓരോ ഓണ്‍ലൈന്‍ ചെലവുകളെയും വ്യക്തിപരമായ താല്പര്യങ്ങള്‍ക്കനുസരിച്ച് റിവാര്‍ഡുകള്‍ നേടാനുള്ള അവസരമാക്കി മാറ്റുന്നുവെന്നും ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷാ പറഞ്ഞു. തല്‍ക്ഷണമായി റിഡീം ചെയ്യാനുള്ള സൗകര്യം ഓരോ ഇടപാടിനെയും മികച്ചതാക്കുന്നു, ഉല്‍പ്പന്നം, പ്ലാറ്റ്ഫോം, പ്രത്യേകാവകാശങ്ങള്‍ എന്നിവയെ ഒരു തടസ്സമില്ലാത്ത ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡസ്ഇന്‍ഡും ക്രെഡും തമ്മിലുള്ളത് മികച്ച പങ്കാളിത്തമാണെന്നും രണ്ട് ബ്രാന്‍ഡുകള്‍ക്കും പുതുമ, പ്രത്യേകത, മികച്ച അനുഭവങ്ങള്‍ എന്നീ സവിശേഷതകളുണ്ടെന്നും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കണ്‍ട്രി ഹെഡ് കണ്‍സ്യൂമര്‍ ബാങ്കിംഗ് & മാര്‍ക്കറ്റിംഗ്, സൗമിത്ര സെന്‍ പറഞ്ഞു. ക്രെഡ് വളരെ ചിട്ടയായ, ഡിജിറ്റല്‍ സമൂഹത്തെ തയ്യാറാക്കുമ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിംഗ് പാരമ്പര്യം, ക്രെഡിറ്റ് വൈദഗ്ദ്ധ്യം, ജീവിതശൈലിക്ക് അനുയോജ്യമായ നേട്ടങ്ങള്‍ എന്നിവ നല്‍കുന്നു. ഈ കോ-ബ്രാന്‍ഡ് സഹകരണം അതിവേഗം വളരുന്ന ഇ-കൊമേഴ്‌സിനെയും ഉയര്‍ന്ന വരുമാനക്കാരായ ഉപഭോക്താക്കളെയും ലക്ഷ്യമിടുന്നു. ഈ കാര്‍ഡിനെ പേയ്മെന്‍റ് ചെയ്യുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമായി മാറ്റാനും പ്രീമിയം ഉപഭോക്തൃ മേഖലയിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും, സൗമിത്ര സെന്‍ പറഞ്ഞു.
ഇന്ത്യയിലെ ഡിജിറ്റല്‍ ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പേയ്മെന്‍റ് അനുഭവങ്ങള്‍ ഒരുക്കാന്‍ റുപേ പ്രതിജ്ഞാബദ്ധമാണെന്ന് എന്‍പിസിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രോത്ത്, സോഹിനി രാജോല പറഞ്ഞു. ക്രെഡ് ഇന്‍ഡസ്ഇന്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഈ നീക്കത്തിലെ പ്രധാന ചുവടുവെപ്പാണ്. തല്‍ക്ഷണ റിവാര്‍ഡുകള്‍, തടസ്സമില്ലാത്ത റിഡംഷന്‍ എന്നിവയെ ദൈനംദിന ഉപയോഗത്തില്‍ ലഭ്യമാക്കുന്നു. കൂടുതല്‍ ഉപയോക്താക്കള്‍ ഇ-കൊമേഴ്സിനും മറ്റ് ആവശ്യങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വിശ്വാസം, പുതുമ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം എന്നിവ ഒരുമിപ്പിക്കുന്ന സേവനങ്ങള്‍ റുപേ തുടര്‍ന്നും ലഭ്യമാക്കും. യുപിഐയിലെ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള ഫീച്ചറുകള്‍ രാജ്യവ്യാപകമായി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ എങ്ങനെയാണ് കൂടുതല്‍ ലഭ്യതയും സൗകര്യവും ഒരുക്കുന്നതെന്ന് വ്യക്തമാക്കുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.
















