ദോശയും ഇഡ്‌ലിയുമൊക്കെ മലയാളികൾക്ക് പ്രീയപ്പെട്ട പ്രഭാത ഭക്ഷണങ്ങളാണ്. എന്നാൽ രാവിലെ തിരക്ക് പിടിച്ച ജോലിചെയ്യുന്നതിനിടയിൽ തയ്യാറാക്കി വച്ചിരിക്കുന്ന ദോശ മാവിൽ ഉപ്പ് കൂടിപ്പോയാൽ പിന്നെ തീർന്നു. ഇത് മറയ്ക്കാനായി മിക്ക ആളുകളും അതിലേക്ക് അല്പംകൂടി വെള്ളം ചേർത്ത് കൊടുക്കും. അത് കാരണം ആ മാവിന്റെ പാകം തെറ്റുകയും ചെയ്യും
മാവിൽ ഉപ്പ് കൂടിപ്പോയാൽ ഇക്കാര്യങ്ങൾ ചെയ്തു നോക്കിക്കോളൂ;
വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ കുറച്ച് കഷ്ണം എടുത്ത് മിക്‌സിയിലിട്ട് പൊടിച്ചതിനുശേഷം ഇത് മാവിൽ ചേർത്ത് യോജിപ്പിക്കാം. ഇത് ഉപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
കുറച്ച് ഓട്‌സ് പൊടിച്ചെടുത്തത് മാവിൽ ചേർക്കുന്നതും ഉപ്പ് അമിതമായത് പരിഹരിക്കാൻ സഹായിക്കും.
കറികളിൽ ഉപ്പ് കൂടിയാൽ അത് കുറയ്ക്കാനായി ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി കുഴച്ചെടുത്ത് കറികളിൽ ഇട്ടുകൊടുക്കണം. കറി ഒന്നുകൂടി തിളപ്പിക്കുമ്പോൾ അമിതമായ ഉപ്പ് ഈ ഗോതമ്പ് ഉരുളുകൾ വലിച്ചെടുക്കും. ഉപ്പ് മിതമായ അളവിൽ ആയിക്കഴിയുമ്പോൾ ഉരുളകൾ പുറത്തെടുക്കാം. ഗോതമ്പ് മാവിന് പകരം ഉരുളക്കിഴങ്ങും ഈ രീതിയിൽ കറികളിൽ ഉപ്പ് കുറയ്ക്കാൻ ഉപയോഗിക്കാം.
















