ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി പഠനം. 2010നും 2019നും ഇടയിലായി അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായാണ് മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.
പുരുഷന്മാരില്‍ 0.1ശതമാനം മരണസാധ്യത വര്‍ദ്ധിച്ചപ്പോള്‍ സ്ത്രീകളില്‍ ഇത് 2.1 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 40വയസിന് മുകളിലുള്ള സ്ത്രീകളിലും 55വയസിന് മുകളിലുള്ള പുരുഷന്മാരിലുമാണ് മരണസാധ്യത ഏറ്റവും കൂടുതലെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ മജീദ് എസ്സാറ്റിയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ വ്യക്തമാക്കുന്നത്.
ജനിച്ച് 80വയസിനുള്ളില്‍ ഒരു സ്ത്രീ എന്‍സിഡി മൂലം മരിക്കാനുള്ള സാധ്യത 2001ല്‍ 46.7 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 48.7ശതമാനമായാണ് വര്‍ദ്ധിച്ചത്. എന്‍സിഡി മരണനിരക്ക് വര്‍ദ്ധിപ്പിച്ചതിന്റെ കാരണമായി പഠനങ്ങളില്‍ പറയുന്നത് ഇസ്‌കെമിക് ഹൃദ്രോഗം, പ്രമേഹം എന്നിവയാണ്. പുരുഷന്മാരില്‍ വയറ്റിലെ അര്‍ബുദം, സിഒപിഡി, പക്ഷാഘാതം കരള്‍ സിറോസിസ്, മറ്റ് എന്‍സിഡി വിഭാഗങ്ങള്‍ എന്നിവ മൂലമുള്ള മരണങ്ങളില്‍ കുറവു രേഖപ്പെടുത്തിയതായും പഠനത്തില്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം മൂലമുള്ള മരണനിരക്ക് വര്‍ദ്ധിച്ച ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.
content highlight: Disease
















