കൊച്ചി : ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആഗോള തൊഴില്‍ ജീവിതം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ടേണ്‍ ഗ്രൂപ്പ് (TERN Group) എന്ന ആഗോള തലത്തിലെ ഏറ്റവും ശ്രദ്ധേയമായ എഐ പ്ലാറ്റ്ഫോമിന്റെ പരിശ്രമത്തില്‍ നിര്‍ണായക ചുവടുവയ്പ്പ്. ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിനായി യുകെ ആസ്ഥാനമായ ടേണ്‍ ഗ്രൂപ്പ് കമ്പനി 24 മില്യണ്‍ ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് സമാഹരിച്ചു.
യുകെയിലെ നോഷന്‍ ക്യാപിറ്റലിന്റെ നേതൃത്വത്തില്‍, ആര്‍ടിപി ഗ്ലോബല്‍, ലോക്കല്‍ഗ്ലോബ്, ഇക്യു2 വെഞ്ചേഴ്‌സ്, ലിയോ ക്യാപിറ്റല്‍ എന്നിവയും നിലവിലെ നിക്ഷേപകരായ പ്രീസൈറ്റ്, ഡിഎസ്ടി ഗ്ലോബലിന്റെ സഹസ്ഥാപകന്‍ ടോം സ്റ്റാഫോര്‍ഡ്, മുന്‍ എന്‍എച്ച്എസ് ചെയര്‍മാന്‍, എഎക്‌സ്എ ഹെല്‍ത്ത്‌കെയര്‍ സിഇഒ, ഉന്നത നയരൂപീകരണ വിദഗ്ധര്‍ എന്നിവരും ഈ ഫണ്ടിംഗില്‍ പങ്കാളികളായി.
ഇതോടെ ടേണ്‍ ഗ്രൂപ്പിന്റെ മൊത്തം ഫണ്ടിംഗ് 33 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ത്ഥികളും യൂര്‍ബന്‍ കമ്പനിയിലും കാര്‍സ്24-ലും മുന്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുമായ രണ്ടാം തവണ സംരംഭകരാണ് ടേണ്‍ ഗ്രൂപ്പിന് പിന്നില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി 10 മടങ്ങ് വളര്‍ച്ച കൈവരിച്ച് 200 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തോടടുത്ത് 13 രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
















