പപ്പായ ജ്യൂസ് ആരോഗ്യകരമായൊരു പ്രഭാത പാനീയമാണ്. രാവിലെ പപ്പായ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്ന് നിങ്ങൾക്കറിയാമോ? പോഷക ഗുണങ്ങളുള്ള പപ്പായ ജ്യൂസ് ആരോഗ്യകരമായ ഒരു ദിനചര്യയ്ക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. രാവിലെ ആദ്യം പപ്പായ ജ്യൂസ് കുടിക്കുന്നതിന്റെ 5 ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനം വർധിപ്പിക്കുന്നു
രാവിലെ വെറും വയറ്റിൽ പപ്പായ ജ്യൂസ് കുടിക്കുന്നത് ദഹന ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പപ്പായയിലെ പപ്പെയ്ൻ പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുകയും ദഹനം സുഗമമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വയറുവേദന, മലബന്ധം, ഗ്യാസ് എന്നിവ കുറയ്ക്കാൻ സഹായിക്കും.
2. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
രാവിലെ വെറും വയറ്റിൽ പപ്പായ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കും. ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പപ്പായയിലെ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന്കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
Also Read:വയറിലെ കൊഴുപ്പ് ഉരുക്കി മെലിഞ്ഞ അരക്കെട്ട് നേടാം, വണ്ണവും കുറയ്ക്കാം; ഇതാ 10 വഴികൾ
3. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
പപ്പായ ജ്യൂസ് ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ കാലറിയും ഉയർന്ന നാരുകളും അടങ്ങിയ പപ്പായ ജ്യൂസ് പോഷകസമൃദ്ധവും വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതുമാണ്. വിശപ്പ് നിയന്ത്രിക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വിശപ്പ് ശമിപ്പിക്കുകയും പ്രഭാതഭക്ഷണത്തിലോ പിന്നീടുള്ള സമയത്തോ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
4. ആരോഗ്യമുള്ള ചർമ്മവും മുടിയും നൽകുന്നു
പപ്പായ ജ്യൂസ് ചർമ്മത്തിനും മുടിക്കും ഒരു സൂപ്പർഫുഡ് പോലെയാണ്. ഇതിൽ വിറ്റാമിൻ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരം പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. പപ്പായ ജ്യൂസിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും, മൃദുവും തിളക്കമുള്ളതുമായ ചർമ്മവും ആരോഗ്യമുള്ള മുടിയും നൽകുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
5. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
ഹൃദയാരോഗ്യകരമായ പാനീയമാണ് പപ്പായ ജ്യൂസ്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രക്തസമ്മർദം നിയന്ത്രിക്കാനും ആരോഗ്യകരമായ കൊളസ്‌ട്രോൾ നിലനിർത്താനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
















