ചുമ, ജലദോഷം, കഫം എന്നീ പ്രശ്നങ്ങൾ വരുമ്പോൾ മരുന്ന് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വീട്ടിൽ തന്നെ അതിനു പ്രതിവിധിയുണ്ടെങ്കിലോ? ഈ ആറ് കാര്യങ്ങൾ ചെയ്ത് നോക്കൂ, അസുഖം വേഗം ശമിക്കും
ചൂടുള്ള പോഷകസമൃദ്ധമായ സൂപ്പ് കുടിക്കുന്നതിലൂടെ എല്ലാ അസുഖത്തിൽ നിന്നും അതിവേഗം ശമനം ലഭിക്കും. ചൈനയിലും കൊറിയയിലും പനി, ചുമ എന്നിവയ്ക്ക് പ്രാചീനമായി സൂപ്പ് ഉപയോഗിക്കുന്നു.
മഞ്ഞളിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പാലിൽ അൽപ്പം മഞ്ഞൾ ചേർത്ത് എന്നും രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുക. ഇത്, ഉറക്കം സുഗമമാക്കുകയും അതിവേഗം ചുമ,കഫം എന്നിവയ്ക്ക് ആശ്വാസം നൽകും.
ഇഞ്ചിക്ക് ആൻ്റി വൈറൽ ഗുണങ്ങളും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ചൂടുവെള്ളത്തിൽ കുറച്ച് ഇഞ്ചിയും തേനും ചേർത്ത് ദിവസവും രണ്ട് നേരം കുടിക്കുക. തൊണ്ട വേദനയ്ക്ക് ഉത്തമ പരിഹാരമാണിത്.
പെപ്പർമിൻ്റിൽ മെന്തോൾ ഉള്ളതിനാൽ തൊണ്ടയ്ക്ക് ആശ്വാസം നൽകുകയും, കഫം ഇല്ലാത്ക്കുകയും ചെയ്യുന്നു. ദിവസവും പെപ്പർമിൻ്റ് ചായ കുടിക്കുന്നതിലൂടെ പെട്ടന്ന് ചുമയും കഫവും മാറുന്നു.
ആവി പിടിക്കുന്നതിലൂടെ മൂക്കടപ്പ് മാറുകയും, കഫം കുറയുകയും ചെയ്യും. ആവി പിടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ കുറച്ച് പെപ്പർ മിൻ്റ് ഓയിൽ ഉപയോഗിച്ചാൽ കൂടുതൽ ഉത്തമം.
















