പുത്തൻ പുതിയ കളർ ഓപ്ഷനിൽ കൂടി ഇനി മുതൽ ഹോണ്ട അമേസ് ലഭിക്കും. ഉത്സവസീസണിലെ വിപണി ലക്ഷ്യമിട്ടാണ് അമേസിന് പുതിയൊരു കളർ ഓപ്ഷൻ കൂടി നൽകിയിരിക്കുന്നത്.
വാഹനത്തിന്റെ എല്ലാ വേരിയന്റുകൾക്കും ഈ പുത്തൻ കളർ ഓപ്ഷൻ ലഭിക്കുകയും ചെയ്യും. ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ കളർ ഓപ്ഷനാണ് ഇപ്പോൾ തങ്ങളുടെ അമേസിന്റെ ഗാരേജിലേക്ക് പുതുതായി ഹോണ്ട കൂട്ടിച്ചേർത്തിരിക്കുന്നത്.
ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലുണ്ട സിൽവർ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ എന്നിവയാണ് ഹോണ്ട അമേസിന് ലഭിക്കുന്ന മറ്റ് കളർ ഓപ്ഷനുകൾ.
₹ 8.10 ലക്ഷം (എക്സ്-ഷോറൂം) രൂപമുതലാണ് ഹോണ്ട അമേസിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. ADAS ഫീച്ചർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് സെഡാനാണ് അമേസ്. 89 bhp കരുത്തും 110 Nm കരുത്തും ലഭിക്കുന്ന ഇൻലൈൻ-ഫോർ സിലിണ്ടർ i-VTEC എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും വാഹനം ലഭിക്കും.
content highlight: Honda Amaze
















