ബിഗ് ബോസ് മലയാളം സീസണ്‍ 7 തുടങ്ങുന്നതിനു മുന്‍പ് പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു രേണു സുധിയുടേത്. എന്നാല്‍ പ്രവചനങ്ങള്‍ ശരിവെച്ച് രേണു ബിഗ്‌ബോസില്‍ എത്തുകയുടൈ പിന്നീട് ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ വെച്ച് രേണു സ്വമേധയ ഷോയില്‍ നിന്ന് വാക്കൗട്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ രേണു സുധിയെ ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് തനിക്ക് യോജിപ്പില്ലെന്നു പറയുകയാണ് നടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ മനീഷ കെ.എസ്.മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് മനീഷ ഇക്കാര്യം തുറന്ന് പറഞ്ഞത്.
മനീഷയുടെ വാക്കുകള്‍……..
”രേണു സുധി എന്ന വ്യക്തിയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഒരു മത്സരാര്‍ത്ഥി എന്ന രീതിയില്‍ രേണു സുധിയെ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ആ കുട്ടിക്ക് കഴിവില്ലാത്തതു കൊണ്ടല്ല ഇത് പറയുന്നത്. സമൂഹത്തിന് എന്തെങ്കിലും വിധത്തിലുള്ള സംഭാവന ചെയ്ത ഒരാള്‍ എന്ന നിലയിലാണ് രേണു ബിഗ് ബോസ് ഹൗസിനുള്ളില്‍ വന്നിരുന്നെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിഞ്ഞേനെ. പക്ഷേ ഇത് അങ്ങനെയല്ല. ഒരുപാട് യോഗ്യതയുള്ള മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. വെറും മൂന്നു മാസം കൊണ്ടാണ് രേണു സുധി എന്നൊരാളെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. ബിഗ് ബോസ് എന്ന ഷോയുടെ വാല്യൂ ഇത്രയേ ഉള്ളോ?
View this post on Instagram
രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ. ഞാന്‍ അടക്കമുള്ള ആളുകള്‍ ഭര്‍ത്താവില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്നുണ്ട്. ഇതു വരെ അതൊരു ബാധ്യതയായി കാണിച്ചു നടന്നിട്ടില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അത് ഏതു നേരവും സമൂഹത്തെ കാണിക്കാനായി നടന്നിട്ടില്ല. രേണു സുധി ഒരു ശക്തയായ മത്സരാര്‍ത്ഥിയായി ബിഗ്ബോസില്‍ വരണമായിരുന്നു”.
















