ആവശ്യമായ ചേരുവകൾ:
തക്കാളി – 2 എണ്ണം (അരിഞ്ഞത്)
സവാള – 1 ചെറുത് (അരിഞ്ഞത്)
വെളുത്തുള്ളി – 4 അല്ലി (ചതച്ചത്)
ഇഞ്ചി – 1 കഷ്ണം (ചതച്ചത്)
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക. തക്കാളി നന്നായി വെന്ത് ഉടയണം.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. കറി കുറുകി വരുമ്പോൾ തീ അണയ്ക്കാം.
















