ചേരുവകൾ:
ബ്രോക്കോളി – 1 കപ്പ്
സവാള – 1 ചെറുത്
വെളുത്തുള്ളി – 2 അല്ലി
പാൽ – 1/2 കപ്പ്
വെണ്ണ – 1 ടീസ്പൂൺ
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.
അതിലേക്ക് ബ്രോക്കോളി കഷ്ണങ്ങൾ ചേർത്ത് നന്നായി വഴറ്റുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് ബ്രോക്കോളി വേവിക്കുക.
വെന്ത ബ്രോക്കോളി തണുത്ത ശേഷം മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
അരച്ച മിശ്രിതം വീണ്ടും പാത്രത്തിൽ ഒഴിച്ച് പാൽ, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് തിളപ്പിക്കുക.
ചൂടോടെ വിളമ്പാം.
















