അനർട്ടിൽ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പിഎം കുസും പദ്ധതിയുടെ ടെണ്ടറിൽ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. അനർട്ട് പദ്ധതികളിലെ അഴിമതികൾ പുറത്തു കൊണ്ടുവന്ന രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. തിരുവവന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 മുഖേനെയാണ് വെരിഫിക്കേഷൻ നടക്കുന്നത്. അവരുടെ അന്വേഷണം പൂർത്തിയായാൽ തുടർനടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്ന വിവരം രമേശ് ചെന്നിത്തലയാണ് പുറത്തു കൊണ്ടുവന്നത്.
കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടികളുടെ ക്രമക്കേടുകൾ അനർട്ടിൽ നടന്നത്. ടെണ്ടറിൽ മുതൽ തുടങ്ങിയ ക്രമക്കേട് കമ്പനികൾക്ക് സോളാർ പാനലുകളിൽ സ്ഥാപിക്കുന്നതിൽ ഉയർന്ന തുക നൽകുന്നതു വരെ ചെന്നെത്തി. ഇതുമൂലം 100 കോടിയിൽ പരം രൂപയുടെ നഷ്ടമാണ് സർക്കാരിന് കണക്കാക്കപ്പെടുന്നത്. രമേശ് ചെന്നിത്തല അഴിമതിവിവരങ്ങൾ പുറത്തു കൊണ്ടുവന്നതിനെത്തുർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനർട്ടിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. സർക്കാരിൽ സമ്മർദ്ദം ശക്തമായതിനെത്തുടർന്ന്. നിൽക്കക്കള്ളിയില്ലാതെ ആരോപണവിധേയനായ മാനേജിങ് ഡയറക്ടർ നരേന്ദ്രനാഥ് വേലൂരിയെ സർക്കാർ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.
STORY HIGHLIGHT : Vigilance and Anti-Corruption Bureau launches probe Anert Corruption
















