രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം നാളെ രാവിലെ 10 മണിക്ക്. “വോട്ട് ചോരി”ആരോപണങ്ങൾക്ക് പിന്നാലെ ഒരു “ഹൈഡ്രജൻ ബോംബ്” ഉടൻ പൊട്ടിക്കുമെന്നും ബിജെപി കരുതി ഇരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ നാളെ നടക്കാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് നാളെ രാഹുൽ മാധ്യമങ്ങളെ കാണുക. കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര എക്‌സിൽ പറഞ്ഞു.
വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. ‘ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്’ ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.
STORY HIGHLIGHT : Rahul Gandhi’s special press conference tomorrow
















