കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി മരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ നടപടി. ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേനയെ നിയോഗിക്കും.
അതേസമയം ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി. ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
ഇത് തടയാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും.
















