കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു. രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലില്‍ ആണ് വീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശി കൊച്ചുമോള്‍ ഷിബുവിന്റെ കാലില്‍ ആണ് വീണത്. ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടക്കുമ്പോള്‍ ആണ് മുകളില്‍ നിന്ന് ഒരു കഷ്ണം അടര്‍ന്നു വീണത്.
















