കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കെ മുരളീധരൻ. ഭരത് ചന്ദ്രൻ മോഡലിൽ നിന്നു മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അയാളെ എംപി ആക്കിയവർ അനുഭവിച്ചോട്ടെയെന്നും മുരളീധരൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തൽക്കാലം ശാന്തനായി മാറി നിൽക്കുക.
രാഹുൽ വന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുക ആ വിഷയമാകും. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന് സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനായി. രാഹുൽ വന്നാൽ അതിന് കഴിയുമായിരുന്നില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.
















