ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം.
20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും ആയിരം രൂപ നൽകും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നൽകുക.
കൂടാതെ ബീഹാർ സ്റ്റുഡൻ്റ് ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരമുള്ള വായ്പകൾ പൂർണ്ണമായും പലിശരഹിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം, വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി.മുൻപ് ജനറൽ കാറ്റഗരിക്കാർ നാല് ശതമാനം പലിശയായിരുന്നു നൽകേണ്ടിയിരുന്നത്.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ എന്നിവർ ഒരു ശതമാനം പലിശയും നൽകിയിരുന്നു. എന്നാൽ പുതുക്കിയ പദ്ധതിയിൽ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.
















